സൗത്ത് ആഫ്രിക്ക: 14 സിംഹങ്ങൾ ക്രൂഗർ നാഷണൽ റിസർവ് പാർക്കിൽ നിന്നും പുറത്തു ചാടിയതിനാൽ, അധികൃതർ സമീപവാസികൾക്ക് “മുഴുവൻ-സമയ-ജാഗ്രതാ-നിർദേശം” നൽകിയിരിക്കുന്നതായി, ബിബിസി റിപ്പോർട്ട് ചെയ്തു. സൗത്താഫ്രിക്കൻ-മോസാമ്പിഖ് അതിർത്തിക്കടുത്തുള്ള ഒരു ഖനിയുടെ സമീപം ഇവയെ കണ്ടതായി, ദീർഘമായ അന്വേഷണത്തിനൊടുവിൽ വനപാലകർ അറിയിച്ചു. സിംഹക്കൂട്ടത്തെ ജീവനോടെ പാർക്കിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ക്രൂഗർ നാഷണൽ പാർക്കിന്റെ 7,523 സ്‌ക്വയർ കിലോമീറ്ററും വേലി കെട്ടി അടച്ചതിനാൽ സിംഹക്കൂട്ടം എങ്ങനെ പുറത്തുചാടിയെന്നത് അജ്ഞാതമെന്ന് വിവരം.
Home INTERNATIONAL സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ലയൺ റിസർവ് പാർക്കിൽ നിന്നും സിംഹക്കൂട്ടം പുറത്തു ചാടി.