വയനാട്:ബത്തേരിയില്‍ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിനെതിരെയാണ് ആരോപണം.പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
തുടര്‍ച്ചയായി പീഡനത്തിനിരയായ പെണ്‍കുട്ടി ഒരാഴ്ച മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.ഇതെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞത്.തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്.പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.നഗ്നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളില്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ പണിക്ക് പോകാറുണ്ടായിരുന്നു.അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ പണിക്ക് പോകുമായിരുന്നു.മാതാപിതാക്കള്‍ കൂടെയില്ലാത്ത സമയങ്ങളിലാണ് ജോര്‍ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.