ഓരോ ആഘോഷത്തിനും വ്യത്യസ്തമായ ഡൂഡിലുമായെത്തുന്ന ഗൂഗിള്‍ ഇന്നത്തിയിരിക്കുന്നത് ഒരുകൂട്ടം രസകരമായ ഗെയിമുകളുമായാണ്. ഗൂഗിളിന്റെ 19 ാമത്തെ ജന്മദിനത്തിനാണ് 19 വ്യത്യസ്ത ഗെയിമുകളടങ്ങിയ സ്പിന്നര്‍ ചക്രവുമായി ഗീഗിള്‍ ഡൂഡിലിന്റെ വരവ്.
കഴിഞ്ഞ 19 വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ പുറത്തിറക്കിയതാണ് ഈ ഗെയിമുകളെല്ലാം. സ്നേക്ക് ഗെയിം, ടിക്-റ്റാക്-റ്റോ, എര്‍ത്ത് ഡേ ക്വിസ്, പാക് മാന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
1998 ല്‍ സ്ഥാപിതമായ ഗൂഗിള്‍ അതേ വര്‍ഷം തന്നെയാണ് ഡൂഡിലുമായെത്തിയത്. ഗൂഗിളിന്റെ ഡൂഡിലേയ്സ് വിഭാഗമാണ് ഡൂഡിലുകള് നിര്‍മിക്കുന്നത്.