കൊച്ചി:10 വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് പുറത്തുവിട്ടത്. ശിക്ഷ അനുഭവിച്ചവരെയാണ് അന്ന് ജയില്‍ മോചിതരാക്കിയത്.
ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേത്.പുറത്തുവിട്ടവരുടെ വിവരങ്ങള്‍ ആറു മാസത്തിനകം ഗവര്‍ണര്‍ പരിശോധിക്കണം. യോഗ്യതയില്ലെങ്കില്‍ ബാക്കി ശിക്ഷാ കാലയളവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതായത് ആറ് മാസം ലിസ്റ്റിലുള്ളവരുടെ ജീവിത രീതി പരിശോധിച്ച് ആവശ്യമെങ്കില്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. കൊലപാതകക്കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
മഹാത്മാഗാന്ധിയുടെ150-മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്.വിട്ടയക്കുന്നവരെ സംബന്ധിച്ച് അന്നുതന്നെ വിവാദമുയര്‍ന്നിരുന്നു. ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍,വനിതാ ജയിലില്‍ നിന്ന് ഒരാള്‍, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 ,പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍ എന്നിങ്ങനെയാണ് പുറത്ത് പോയത്.
എന്നാല്‍ പുറത്തുവിട്ടവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും. ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ തുടര്‍ന്നുള്ള ജീവിത രീതികളും,സ്വഭാവവും കണക്കിലെടുത്തായിരിക്കും അവരെ തുടര്‍ന്ന് ജയിലിലേക്കയയ്ക്കാന്‍ തീരുമാനിക്കുക.