ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ്ടൈം അ്ച്ചീവ്മെന്റ് പുരസ്ക്കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന് ഷീന്‍ ലുക് ഗോദാര്‍ദിന്. ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴി തെളിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ മുഖ്യപ്രയോക്താവാണ് ഷീന്‍ ലുക് ഗൊദാര്‍ദ്. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക. കൊവിഡിനെ തുടര്‍ന്നുള്ള ഗോദാര്‍ദിന്റെ അസാന്നിധ്യത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനായിരിക്കും പുരസ്ക്കാരം ഏറ്റുവാങ്ങുക. മേളയിലെ ഡെലിഗേറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശനിയാഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് അടുത്തമാസം പത്തുമുതല്‍ ചലച്ചിത്രമേള നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് ഡെലിഗേറ്റുകള്‍ക്കായുള്ള രജിസ്ട്രേഷന് ആരംഭിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല.