എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവം ഒക്ടോബർ 19 ന് നടക്കും. അതിന് മുന്നോടിയായി എടത്വാ ചന്തകടവ് മുതൽ ഫിനിഷിങ്ങ് പോയിന്റ് വരെയുള്ള ഭാഗത്ത് നദിയിലെ ഇരു കരകളിൽ നിന്നും വളർന്ന് ആറ്റിലേക്ക് പടർന്ന കറുകലും അടിഞ്ഞ് കൂടി കിടന്ന മാലിന്യങ്ങളും നീക്കം ചെയ്തു.
ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വള്ളം കളിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബിൽബി മാത്യം, ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇ ടിക്കുള, ജനറൽ സെക്രട്ടറി സജീവ് എൻ.ജെ., കെ.തങ്കച്ചൻ, ജയൻ ജോസഫ്, കെ.ബി. അജയകുമാർ, അജോ ആൻറണി ,അനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു..
അംഗ പരിമിതരായവരും ദമ്പതികളും തുഴയുന്ന പ്രത്യേക മത്സരങ്ങളും കടലിന്റെ മക്കളുടെ പൊന്തു വള്ളങ്ങളുടെ പ്രദർശന തുഴച്ചിൽ ഉണ്ടാകും.കൂടാതെ കനോയിങ്ങ് കയാക്കിങ്ങ് പ്രദർശന തുഴച്ചിലും ഉണ്ടാകും.
ഒരു തുഴ മുതൽ 5 തുഴ വരെയുള്ള തടി ഫെബർ വള്ളങ്ങളെ കൂടാതെ വെപ്പ് , ഓടി, ചുരുളൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 17 ന് രജിസ്ട്രേഷൻ സമാപിക്കും.