തിരുവനന്തപുരം:സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍വരെ മഴ പെയ്യാം.ഈ മാസം 30 വരെ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്.
പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കിയില്‍ സെപ്റ്റംബര്‍ 30 വരെ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട,കോട്ടയം,ഇടുക്കി,പാലക്കാട്,വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും എറണാകുളം,ഇടുക്കി,കോഴിക്കോട്,വയനാട് ജില്ലകളില്‍ 28-നും ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളില്‍ 29-നും പത്തനംതിട്ട,ഇടുക്കി,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 30-നുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.