ആലപ്പുഴ:പ്രളയത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ് ആലപ്പുഴ ജില്ല ഒരുങ്ങിക്കഴിഞ്ഞു.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തെ വരവേല്‍ക്കാന്‍. ആര്‍ഭാടങ്ങളില്ലാതെ 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആലപ്പുഴയില്‍ തിരി തെളിയും.30 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 12,000 പ്രതിഭകള്‍ അണിനിരക്കും.ഉദ്ഘാടന ചടങ്ങും ഘോഷയാത്രയും ഒഴിവാക്കിയിരിക്കുന്ന മേളയില്‍ മല്‍സരങ്ങള്‍ നാളെ തുടങ്ങും.
മേളയുടെ രജിസ്‌ട്രേഷന്‍ ആലപ്പുഴ എസ് ഡി വി ബോയ്സ് ഹൈസ്‌കൂളില്‍ തുടങ്ങി.ഇന്ന് രാത്രി മുതല്‍ ഇ എം എസ് സ്റ്റേഡിയത്തിലെ പ്രധാന കലവറ തുറക്കും.പതിവുപോലെ പഴയിടം മോഹനന്‍നമ്പൂതിരി തന്നെയാണ് കലാമേളയ്ക്ക് രുചിക്കൂട്ടൊരുക്കുന്നത്. നാലുകേന്ദ്രങ്ങളിലായാണ് ഭക്ഷണവിതരണം നടക്കുക.കലോത്സവ നഗറിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഗതാഗത സൗകര്യങ്ങളും താമസവും ഒരുക്കിയിട്ടുണ്ട്.പ്രളയത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ കലോത്സവം നടക്കുക.