തിരുവനന്തപുരം:ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.മുക്കോലയ്ക്കല്‍ വാടകയ്ക്കു താമസിച്ചിരുന്ന മാരിയപ്പനാണ് തമിഴ്നാട്ടില്‍ പിടിയിലായത്.തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ ഭാര്യ കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നാടുവിടുകയായിരുന്നു.ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു.ഇയാള്‍ തമിഴ്നാട്ടിലെത്തിയതായി ഒരു ബന്ധു നല്കിയ രഹസ്യവിവരത്തെ തുടര്‍ന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ സിനിമയ്ക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് മാരിയപ്പന് ഭാര്യയെ കൊലപ്പെടുത്തിയത്.ഇവരുടെ ഇളയ മകന് മണികണ്ഠന് രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കന്നിയമ്മാളിനെ കണ്ടത്.തുടര്‍ന്ന് മണികണ്ഠന് വീട്ടുടമസ്ഥനെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു.സംഭവത്തിനുശേഷം സ്വന്തം മൊബൈല്‍ഫോണ്‍ ഉപേക്ഷിച്ചാണ് മാരിയപ്പന് കടന്നുകളഞ്ഞത്.
കന്നിയമ്മാളിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.