തിരുവനന്തപുരം: കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് ഏഴു ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗന്വാടികള്ക്കുമുള്പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്.ഇന്ന് കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ‘ഓറഞ്ച്’ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ എറണാകുളം ജില്ലയിലും മറ്റന്നാള്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 16 ന് ഇടുക്കി, മലപ്പുറം,കണ്ണൂര്‍ എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.