തിരുവനന്തപുരം:അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാറപകടം സംബന്ധിച്ച് ഡ്രൈവറുടെ മൊഴി പുറത്ത്.അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കിയത്.ഇതുവരെ കരുതിയിരുന്നത് അര്‍ജുനാണ് അപകടസമയത്ത് വാഹനമോടിച്ചിരുന്നതെന്നാണ്.തൃശൂരില്‍ നിന്നും താനാണ് വാഹനം ഓടിച്ചത്.എന്നാല്‍ കൊല്ലത്ത് നിന്നും ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്ന് പറഞ്ഞ് ഡ്രൈവര്‍ സീറ്റിലെത്തി.മുന്‍വശത്തെ സീറ്റിലാണ് ഭാര്യയും മകള്‍ തേജസ്വിനിയും ഇരുന്നിരുന്നതെന്നും അര്‍ജുന്‍ മൊഴി നല്‍കിയിട്ടുണ്ട്.
സെപ്തംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തുതന്നെ മരിച്ചു.തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബാലഭാസ്‌കറും മരിച്ചു.ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.