പമ്പ:ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുനഃപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഗമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും മണ്ഡലകാലത്ത് സ്ത്രീകളെ കയറ്റിയേ മതിയാവൂ എന്ന പിടിവാശി ഉപേക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയെ സംഘര്‍ഷത്തിലേക്കു കൊണ്ടുപോവരുത്.  ശബരിമല വിഷയത്തില്‍ ഇവിടെ കലാപം ഉണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പ്രയാര്‍ ഗോപാലകൃഷ്ണനെ കൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കിച്ചത് ശരിയായ തീരുമാനമായിരുന്നെന്നും ഭക്തരുടെ വികാരം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അവസാനം വരെയും പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.