റോം:പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു.അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.നട്ടെല്ലു സംബന്ധമായ ശസ്ത്രക്രിയയെത്തുടര്‍ന്ന് 15 വര്‍ഷത്തോളമായി ബെര്‍ട്ടലൂച്ചി വീല്‍ച്ചെയറില്‍ കഴിയുകയായിരുന്നു. ഇറ്റാലിയന്‍ ‘ന്യൂ വേവ് സിനിമ’യുടെ മുഖ്യ ശില്‍പികളില്‍ ഒരാളാണ് ബെര്‍ട്ടലൂച്ചി.ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ദി ലാസ്റ്റ് എമ്പറര്‍’, ‘ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരിസ്’ തുടങ്ങിയ ചിത്രങ്ങള്‍ ബര്‍ട്ടലൂച്ചി സംവിധാനം ചെയ്തിട്ടുണ്ട്. ചൈനയിലെ
അവസാന രാജവംശത്തെക്കുറിച്ചുള്ള ചിത്രമായ ‘ദി ലാസ്റ്റ് എമ്പറര്‍’ മികച്ച ചിത്രം,മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ ഒമ്പത് ഓസ്‌കാര്‍ അവാര്‍ഡുകളാണ് നേടിയത്.
കവിയും അധ്യാപകനുമായ അറ്റിലിയോയുടെ മകനായി 1941-ല്‍ പര്‍മയിലാണ് ബെര്‍ട്ടലൂച്ചി ജനിച്ചത്.സംവിധായികയായ ക്ലെയര്‍ പെപ്ലോ ആണ് ഭാര്യ.
ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്,ബിഫോര്‍ ദ റെവല്യൂഷന്‍, പാര്‍ട്ണര്‍,ദ കണ്‍ഫോര്‍മിസ്റ്റ്,1900,ട്രാജഡി ഓഫ് എ റിഡിക്കുലസ് മാന്‍,ദ ഷെല്‍ട്ടറിംഗ് സ്‌കൈ,ലിറ്റില്‍ ബുദ്ധ തുടങ്ങിയവയാണ് ബെര്‍ട്ടലൂച്ചിയുടെ പ്രധാന ചിത്രങ്ങള്‍.