ദില്ലി:ശബരിമല വിഷയത്തില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. ശബരിമലയിലെ മൂന്നംഗ നിരീക്ഷണസമിതിയ്ക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.കേസ് സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്ന് സുപ്രീംകോടതി അറിയിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രണ്ട് പുതിയ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചത് പ്രായോഗികമല്ലെന്നതായിരുന്നു ഒരു ഹര്‍ജി.ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി പരിഗണിക്കണമെന്നതാണ് അടുത്ത ഹര്‍ജി.ഈ രണ്ട് ഹര്‍ജികളും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയത്.
ശബരിമലയുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളടക്കം എല്ലാ ഹര്‍ജികളും ജനുവരിയില്‍ മാത്രമേ പരിഗണിക്കൂ എന്ന് നേരത്തേ സുപ്രീംകാടതി വ്യക്തമാക്കിയിരുന്നു.