തിരുവനന്തപുരം:ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗികാരോപണ പരാതിയില്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത് വിവാദത്തില്‍ നിന്നും തലയൂരാന്‍ മാത്രമായിരുന്നെന്നു വ്യക്തമാകുന്നു.ശശിക്കെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നു.റിപ്പോര്‍ട്ടില്‍ ശശിയെ പുര്‍ണ്ണമായും വിശുദ്ധനാക്കുകയാണ്.പികെ ശ്രീമതി ,എകെ ബാലന്‍ എന്നിവരായിരുന്നു അന്വേഷണക്കമ്മീഷന്‍.
നിലവില്‍ പാര്‍ട്ടിയില്‍ നിന്നും ശശിയെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.എന്നാല്‍ ഈ നടപടിയില്‍ യുവതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയതിന് ദൃക്സാക്ഷികളില്ല.തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരിക്കുന്നു.യുവതിയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിക്ക് ശശി പണം നല്‍കിയതില്‍ തെറ്റില്ല.യുവതി പരാതി സ്വയം നല്‍കിയതാണെന്ന് കരുതാനാകി
ല്ലെന്നും ഇക്കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും ജില്ലാ സമ്മേളന സമയത്ത് പെണ്‍കുട്ടി ഉത്സാഹവതിയായി കാണപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
യുവതിയുടെ പരാതിയില്‍ തുടക്കം മുതല്‍തന്നെ ശശിയോട് പാര്‍ട്ടിക്ക് മൃദുസമീപനമായിരുന്നു.പരാതി പ്രാദേശിക തലത്തില്‍ ഒതുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കി.എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികരണമുണ്ടാവാതെ വന്നപ്പോഴാണ് ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി അയച്ചത്.യച്ചൂരിയുടെ നിര്‍ദേശപ്രകാരമാണ് പരാതിയില്‍ പാര്‍ട്ടി ചര്‍ച്ച നടത്തി അന്വേഷണകമ്മീഷനെ വച്ചത്.