തിരുവനന്തപുരം:മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഈ ഞായറാഴ്ച 96 വയസ്സ് തികഞ്ഞത് അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിൽ ഒരാളാക്കി.
ഏഴുതവണ നിയമസഭാംഗമായിട്ടുള്ള അച്യുതാനന്ദൻ പാലക്കാട് ജില്ലയിലെ മലമ്പുഴ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2006 മുതൽ 2011 വരെ കേരളാ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സിപിഐ എം) സ്ഥാപകനേതാക്കളിൽ ഒരാളാണ് വി എസ്.
കാബിനറ്റ് പദവിയിലുള്ള അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്റെ നിലവിലുള്ള ചെയർമാൻ കൂടിയാണ് വി എസ്.