തിരുവനന്തപുരം:തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയത് ഇടതു സംഘടനയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിസി ടിവി ദൃശ്യങ്ങള്‍. രജിസ്‌ട്രേഷന്‍ – ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും സംഘത്തില്‍ ഉണ്ടായിരുന്നു. കന്റോണ്‍മെന്റ് പൊലീസിന് മാനേജര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.
പണിമുടക്കായിട്ട് സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ബ്രാഞ്ച് തുറന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് സമരാനുകൂലികള്‍ ഓഫീസില്‍ കയറി അതിക്രമം കാണിച്ചത്. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും അടിച്ചുതകര്‍ത്ത അക്രമികള്‍ മാനേജരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.