തിരുവനന്തപുരം:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ സഭയുടെ അപ്രീതിക്ക് പാത്രമായ മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസിക്ക് സൈ്വര്യം കൊടുക്കാതെ സഭ.കഴിഞ്ഞദിവസം സിസ്റ്റര്‍ ലൂസിയോട് സന്യാസസഭ വിശദീകരണം ചോദിച്ചതിനു പിന്നാലെ ദീപിക പത്രത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
പേര് പരാമര്‍ശിക്കാതെ പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ വീണ്ടും അപഹാസ്യ വിഷയം ആക്കിയെന്ന് പറയുന്നു.കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമെന്നും ലേഖനത്തില്‍ പറയുന്നു.സഭയ്ക്ക് ദുഷ്പേര് ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചു. ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ മോശമാക്കുന്നതിന് കാരണമായി.
കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസിയോട് സന്യാസ സഭ വിശദീകരണം ചോദിച്ചിരുന്നു.ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു കൂടാതെ സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതി ഇല്ലാതെയാണെന്നുമുള്‍പ്പെടെ പരിഹാസ്യമായ കാര്യങ്ങളാണ് സിസ്റ്റര്‍ക്കെതിരെ അധികൃതര്‍ ഉന്നയിച്ചത്.വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും നേട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്.