കൊച്ചി:അനാവശ്യ വ്യവഹാരം നല്‍കിയതിന്റെ പേരില്‍ ഹൈക്കോടതി നിര്‍ദേശിച്ച പിഴയടയ്ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന് വെല്ലുവിളി നടത്തിയത് വെറുതെയായി.ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച പിഴയായ 25,000 രൂപ ശോഭാ സുരേന്ദ്രന് കെട്ടിവെച്ചു.ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസ് കമ്മറ്റിയിലാണ് പിഴയടച്ചത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്താണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്.യുവതീപ്രവേശത്തെ എതിര്‍ത്ത് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ വിവരം വേണമെന്നായിരുന്നു ഹര്‍ജിയിലെ ഇടക്കാല ആവശ്യം.എന്തുകൊണ്ടാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം ഇതായതെന്നായിരുന്നു കോടതിയുടെ ചോദ്യം.
ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.തുടര്‍ന്ന് ശോഭയുടെ അഭിഭാഷകന് ഹര്‍ജി പിന്‍വലിച്ച് മാപ്പു പറഞ്ഞു.എന്നാല്‍, അനാവശ്യ വ്യവഹാരങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് പറഞ്ഞ കോടതി 25,000 രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചു.പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.