ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നല്‍കുന്ന സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. അനുമതി നല്‍കി.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബില്‍ നിയമമായി.ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക.പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.കേന്ദ്ര സര്‍ക്കാര്‍ ബില്‍ ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ മൂന്നിനെതിരെ 323 വോട്ടിന് ബില്‍ പാസായി.രാജ്യസഭയില്‍ 165 പേരുടെ പിന്തുണ ലഭിച്ചു.രാജ്യസഭയില്‍ മുസ്ലിം ലീഗ്,ആം ആദ്മി,ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തിരുന്നു.
പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നോക്ക വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബില്‍ തിരക്കിട്ട് കൊണ്ടുവന്നതെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.