ആലപ്പുഴ:മുന്നോക്ക വിഭാഗത്തിലെ സംവരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരമെന്നും ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്.സാമൂഹ്യ സംവരണമാണ് ആവശ്യം.നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോള്‍ ലീഗ് അല്ലാതെ ഒരു പാര്‍ട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.