പെരിന്തല്‍മണ്ണ:ഭര്‍ത്താവിന്റെ അമ്മയുടെ മര്‍ദനമേറ്റ കനകദുര്‍ഗ ആശുപത്രിയില്‍.ശബരിമല ദര്‍ശനം നടത്തിയശേഷം പോലീസ് സംരക്ഷണയില്‍ കഴിഞ്ഞ കനകദുര്‍ഗ പുലര്‍ച്ചെയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു മര്‍ദനം.ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു.പരിക്കേറ്റ കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.
ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്.തുടര്‍ന്ന് പ്രതിഷേധം ഭയന്ന് നാട്ടിലേക്ക് തിരിച്ചുപോകാതെ കഴിയുകയായിരുന്നു.ഇവര്‍ക്ക് പോലീസ് സംരക്ഷണമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും ബിന്ദുവും കനകദുര്‍ഗയും പങ്കെടുത്തിരുന്നു.
സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസാണ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്.