തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.തിരുവനന്തപുരത്തും കൊല്ലത്തുമായി രണ്ട് ഉദ്ഘാടനച്ചടങ്ങുകള്‍ നിര്‍വ്വഹിക്കും.കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യുന്ന മോദി കൊല്ലത്ത് ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടേ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും.
നാലരക്ക് ബൈപാസ് ഉദ്ഘാടനം ചെയ്തശേഷം അഞ്ചരക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി ജെ പി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം.
പൊതു പരിപാടികളില്‍ പങ്കെടുക്കുക എന്നതിലുപരി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബി ജെ പിയുടെ പ്രചാരണത്തിന്റെ തുടക്കമാക്കാനാണ് ബി ജെ പി മോദിയിലുടെ ലക്ഷ്യമിടുന്നത്.