കല്‍പ്പറ്റ:രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ആദ്യമായി സെമി ഫൈനലിലെത്തി ചരിത്രം കുറിച്ച് കേരളം.ഗുജറാത്തിനെ 113റണ്‍സിന് തകര്‍ത്താണ് കേരളം വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വിജയക്കൊടി പാറിച്ചത്്.സെമിയില്‍ കേരളം വിദര്‍ഭയെ നേരിടും.
രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഗുജറാത്തിന് ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും ബൗളിങ്ങിനു മുമ്പില്‍ പിടിച്ചുനില്ക്കാനാനാവാതെ 81 റണ്‍സിന് കീഴടങ്ങേണ്ടിവന്നു. ബേസില്‍ തമ്പി അഞ്ചും സന്ദീപ് വാര്യര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.ബേസില്‍ തമ്പിയാണ് മാന്‍ ഓഫ് ദ മാച്ച്.
56 റണ്‍സെടുത്ത സിജോമോന്‍ ജോസഫും 44 റണ്‍സെടുത്ത ജലജ് സക്സേനയുമാണ് ഗുജറാത്ത് ബൗളര്‍മാര്‍ക്കെതിരേ പൊരുതിയത്.കഥാന്‍ പട്ടേല്‍ (5), പി.കെ.പഞ്ചല്‍ (3), റുജുല്‍ ഭട്ട് (0), ധ്രുവ് റാവല്‍ (17) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. ബേസില്‍ തമ്പി 5 വിക്കറ്റും സന്ദീപ് വാര്യര്‍ 3 വിക്കറ്റും വീഴ്ത്തി. ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേലിനെ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി റണ്ണൗട്ടിലൂടെയാണ് മടക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 171 റണ്‍സിന് പുറത്തായിരുന്നു.