തിരുവല്ല:തിരുവല്ലയില്‍ തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ലയില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും സ്ഥലത്ത് വ്യാജകീടനാശിനികള്‍ സുലഭമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെ എട്ടേമുക്കാലോടെയാണ് സന്ദര്‍ശനം നടത്തിയത്.ആദ്യം മരിച്ച സനല്‍കുമാറിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.സനലിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഗാന്ധി ഗ്രാം പദ്ധതി വഴി 4 ലക്ഷം രൂപ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.സനലിന്റെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല വിശദമാക്കി .