ദില്ലി:ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീംകോടതി പരിഗണിക്കും.യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്.പുന:പരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്നകാര്യത്തില് വ്യക്തതയില്ല.ഈ മാസം 22 ന് പരിഗണിക്കാനിരുന്ന കേസ് മാറ്റി വച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയെടുത്തതിനെത്തുടര്‍ന്നാണ്.
ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ഇപ്പോള്‍ ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികളും ഉള്‍പ്പെട്ടിരിക്കുന്നത്.