ദില്ലി:പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു.പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ വന്‍ അഴിച്ചു പണിയാണ് നടത്തിയിരിക്കുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നേതൃനിരയില്‍ മാറ്റങ്ങള്‍ വരുത്തിയത്.പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക് എത്തിക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്.ഫെബ്രുവരിയില്‍ പ്രിയങ്ക ചുമതല ഏറ്റെടുക്കും.ജ്യോതിരാതിദ്യ സിന്ധ്യക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും നല്കി.
കെസി വേണുഗാപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.അശോക് ഗെഹലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയായതോടെയാണ് പകരക്കാരനായി വേണുഗോപാലിനെ നിയമിച്ചത്.