മോസ്‌കോ:റഷ്യക്കു സമീപം കെര്‍ഷ് കടലിടുക്കില്‍ ഉണ്ടായ കപ്പലപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചു.മലയാളിയായ ആശിഷ് അശോക് നായര്‍ ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി.ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്. ഒരു കപ്പലില്‍നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് തീപിടിച്ചത്.15 ഇന്ത്യക്കാരാണ് രണ്ടു കപ്പലിലുമായി ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ തുര്‍ക്കി,ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും.മൊത്തം 31 ജീവനക്കാരുണ്ടായിരുന്നതില്‍ 20 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെയാണ് അപകടമുണ്ടായത്.എന്നാല്‍ രണ്ടുദിവസമായിട്ടും തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
