ദില്ലി:ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനി മടങ്ങിപ്പോകില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെ യായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന ഹാക്കറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വോട്ടിംഗ് വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.ഹാക്കറുടേത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും ഇത് കണക്കിലെടുക്കുന്നില്ലെന്നും സുനില്‍ അറോറ ആവര്‍ത്തിച്ചു.
രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. പോളിംഗിന്റേയും വോട്ടെണ്ണലിന്റേയും കാലതാമസം ഒഴിവാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമതും സുരക്ഷയും ഉറപ്പാക്കാനും വോട്ടിംഗ് യന്ത്രം തന്നെയാണെന്ന് ഏറ്റവും നല്ലതെന്നും സുനില്‍ അറോറ വ്യക്തമാക്കി.