തിരുവനന്തപുരം:ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി.നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും. ഈ മാസം 31 നാണ് ബജറ്റ്.കേരളത്തിലെ പുനര്‍നിര്‍മാണത്തിന് തന്നെയാകും നയപ്രഖ്യാപന പ്രസംഗത്തിലും ബജറ്റിലും ഊന്നല്‍ നല്‍കുക.
നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചക്കുമായി മൂന്ന് ദിവസം വീതം നീക്കിവച്ചിട്ടുണ്ട്.ഗവര്‍ണര്‍ പ്രസംഗം തുടങ്ങുന്നതിനു മുന്‍പു തന്നെ പ്രളയ ബാധിതരുെട പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബാനറുകളുമായി പ്രതിഷേധിച്ചു.