തൃശൂര്‍:ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനു നേരെ ആക്രമണം.വല്ലച്ചിറയില്‍ പ്രിയനന്ദനന്റെ വീടിനടുത്തുവെച്ചാണ് ആക്രമിച്ചത്.രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.പ്രിയനന്ദനന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ‘അയ്യപ്പനെതിരെ നീ സംസാരിക്കുമോ?’ എന്ന് ചോദിച്ചുകൊണ്ട് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നെന്ന് പ്രിയനന്ദന് പറഞ്ഞു.മര്‍ദ്ദനത്തില്‍ പ്രിയനന്ദന്റെ ചെവിക്കു പരിക്കേറ്റിട്ടുണ്ട്.അക്രമികള്‍ ശരീരത്തില്‍ ചാണകവെള്ളം തളിക്കുകയും അസഭ്യം പറയുകയും ചെയ്തു.സ്ഥലത്ത് തന്നെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനന് പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ചുദിവസം മുമ്പ് പ്രിയനന്ദനന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു.മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും
ബിജെപിനേതാവ് ബി ഗോപാലകൃഷ്ണന് അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയ പ്രിയനന്ദനന് പ്രിയനന്ദനന് പൊലീസില്‍ പരാതി നല്‍കും.എന്നാല്‍ ആക്രമണത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നാണ് ബിജെപിനേതാവ് ബി ഗോപാലകൃഷ്ണന് പറഞ്ഞത്.