തിരുവനന്തപുരം:സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെ ഡിസിപി സ്ഥാനത്തു നിന്ന് മാറ്റിയ നടപടി പ്രതിഷേധാര്‍ഹമെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്ത്രീ പീഡകരേയും, ഗുണ്ടകളെയും,സാമൂഹ്യ വിരുദ്ധരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.സ്ത്രീ സുരക്ഷയുടെ പേരില്‍ വാചലരാകുന്ന സര്‍ക്കാരാണ് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരില്‍ സാമാന്യ മര്യാദ പോലും കാണാക്കാതെ സ്ഥലം മാറ്റിയത്.ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടി പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് ഡിസിപി ചൈത്ര തേരസെ ജോണിന്റ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസിപിയോട് നേരിട്ട് വിശദീകരണം തേടി.വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര തേരസ ജോണ്‍ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന എസിപി ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോണ്‍ അധികച്ചുമതല ഒഴിയുകയായിരുന്നു.എന്നാല്‍ സിപിഎം ഓഫീസിലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ചൈത്രയെ ചുമതലയില്‍ നിന്നും മാറ്റിയതെന്നാണ് വിവരം