തിരുവനന്തപുരം:ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച പരിപാടിയില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നെന്നും പങ്കെടുത്തത് അവരുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തേ നടത്തിയിരുന്നെങ്കിലും അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിച്ചിരുന്നു.എന്നാല്‍ ഇപ്പോഴത്തെ വേദി പങ്കിടല്‍ അമൃതാനന്ദമയിയെ ആരാധിക്കുന്നവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും ഇഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാം മുന്നോട്ട് എന്ന പ്രതിവാര സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ജനുവരി 20 ന് ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയിയായിരുന്നു.