ബംഗളുരു:കര്‍ണ്ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നു വ്യക്തമാകുകയാണ്.
ഭരണകക്ഷിയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും അവരെ നിലയ്‌
ക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എം എല്‍ എ മാര്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേതാവായി അംഗീകരിക്കുകയും അദ്ദേഹം പറയുന്നത് മാത്രം അനുസരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കര്‍ണാടകയിലുളളതെന്നും കുമാരസ്വാമി ആരോപിക്കുന്നു.
മന്ത്രിസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം സിദ്ധരാമയ്യക്കൊപ്പമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ സഹകരിക്കുന്നില്ലെന്നു കുമാരസ്വാമി പരാതി ഉന്നയിച്ചിരുന്നു.എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ സ്വന്തമാക്കി ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.