കൊച്ചി:പിറവം പള്ളി തര്‍ക്കക്കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നും നാലാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്‍മാറി.ജസ്റ്റീസ് ആനി ജോണാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല.കേസ് പരിഗണിക്കേണ്ടിയിരുന്ന മൂന്ന് ഡിവിഷന്‍ ബെഞ്ചുകളും നേരത്തെ പിന്‍മാറിയിരുന്നു.ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കേണ്ടിയിരുന്നത്.ഇനി കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടും.
സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.സുപ്രീംകോടതി വിധി നടപ്പാക്കാനായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനൊരുങ്ങിയെങ്കിലും സംഘര്‍ഷത്തെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍,ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും നേരത്തെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.ഡിവിഷന്‍ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ജസ്റ്റിസുമാര്‍ നേരത്തെ പള്ളിത്തര്‍ക്കക്കേസില്‍ ഹാജരായിട്ടുള്ള അഭിഭാഷകര്‍ ആയതിനാലാണ് കേസ് കേള്‍ക്കുന്നതില്‍നിന്നും പിന്‍മാറിയത്.