തിരുവനന്തപുരം:ചൈത്രാ തെരേസാ ജോണിനോടുള്ള കലിപ്പ് തീരാതെ സിപിഎം.പാര്‍ട്ടി ജില്ലാക്കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയുടെ നടപടി ദുരുദ്ദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമത്തിനു മുകളില്‍ പറക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമില്ലെന്നും കോടിയേരി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
റെയ്ഡ് നിയമാനുസൃതമായിരുവെങ്കില്‍ ചൈത്രയ്ക്ക് ഒരു പ്രതിയെ എങ്കിലും പിടിക്കാന്‍ കഴിയുമായിരുന്നു.ചൈത്രയുടെ നടപടി പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു. അവര്‍ തല്‍ക്കാലത്തേക്ക് വന്നതാണ്.അര്‍ഹതയുള്ള കാര്യമല്ല അവര്‍ ചെയ്തത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ചൈത്രയെ അംഗീകരിക്കാത്തതെന്നും കോടിയേരി പറഞ്ഞു.
റെയ്ഡുമായി ബന്ധപ്പെട്ട് ചൈത്രയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.എന്നാല്‍ സിപിഎം നേതാക്കള്‍ക്ക് റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ട്.ചൈത്രയ്‌ക്കെതിരെ നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
