തിരുവനന്തപുരം:പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി.പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു.പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്സിഡി നല്‍കുന്നതിന് 15 കോടിയും ലോക കേരള സഭയ്ക്കും ആഗോള പ്രവാസി ഫെസ്റ്റിനും അഞ്ച് കോടിയും അനുവദിച്ചു.
പ്രവാസികള്‍ക്കുള്ള നിക്ഷേപ പദ്ധതിയും പെന്‍ഷനും ലയിപ്പിക്കും.കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരം നല്‍കും.ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് ഇനി മുതല്‍ നോര്‍ക്ക വഹിക്കും.