മാനന്തവാടി:കേരള കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.കാട്ടുനായ്ക്ക സമുദായത്തിലെ കുള്ളാന്‍ (38) ആണ് മരിച്ചത്.വീട്ടിലേക്ക് നടന്നു പോകുന്ന വഴി ബാവലി മച്ചൂരില്‍ ആനമാളത്തിനു സമീപത്തു വെച്ചാണ് കുള്ളാനെ കടുവ ആക്രമിച്ചത്.ഇയാളുടെ നിലവിളികേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും കടുവ കുള്ളാനെ കടിച്ചെടുത്ത് വനത്തിനുള്ളിലേക്കു മറഞ്ഞിരുന്നു.തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
2 ദിവസം മുമ്പ് ഇവിടെ മറ്റൊരു യുവാവും കടുവയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള ശ്രമം കര്‍ണാടക വനംവകുപ്പ് തുടങ്ങിക്കഴിഞ്ഞു.