തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബിജെപി ആയിരിക്കുമെന്ന് എംടി രമേശ്. എന്നാല്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതേവരെ നടന്നിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു.ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എം.ടി രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ കഴിഞ്ഞദിവസം എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.സ്‌നാര്‍ത്ഥിയാകാന്‍ മോഹന്‍ലാലിനെ സമീപിച്ചെന്നും രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു.
എന്തായാലും ഇത്തരം വാര്‍ത്തകളോടൊന്നും മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല.