തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ അറസ്റ്റിലായി.രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവീണ്‍ നാല് ബോംബുകളാണ് എറിഞ്ഞത്.സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണു പൊട്ടിയത്.ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രവീണാണ് ബോംബെറിഞ്ഞതെന്ന് മനസിലായത്.ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
പ്രവീണിനെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔക്ക് നോട്ടീസ് ഇറക്കിയരുന്നു.എന്നാല്‍ ഒരു പ്രയോജനവുമുണ്ടായില്ല.ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ വിവരം ചോര്‍ത്തി നല്‍കിയതുകൊണ്ടാണ് പ്രവീണിനെ പോലീസിനു പിടികൂടാനായത്.