ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി.കേന്ദ്ര നിയമ മന്ത്രാലയമാണ് സിബിഐക്ക് അനുമതി നല്‍കിയത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസിലെ പ്രതിയാണ്.കേസില്‍ ജാമ്യത്തിലിറങ്ങിയ കാര്‍ത്തിയുടെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
ചിദംബരം ധനമന്ത്രി ആയിരുന്ന 2007ല്‍ ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയെന്നാണ് കേസ്.കേസില്‍ ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നു നേരത്തെ ഡല്‍ഹി ഹൈകോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു.