കൊല്‍ക്കത്ത:അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പശ്ചിമ ബംഗാള്‍.കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറെ കാണാനെത്തിയത്.ആദ്യമെത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് ഉദ്യോഗസ്ഥര്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇതിന് പിന്നാലെ പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം.പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരില്‍ സിബിഐ ജോയിന്റ കമ്മീഷണറും ഉണ്ടെന്നാണ് സൂചന.കൊല്‍ക്കൊത്ത സിബിഐ ഓഫീസും പോലീസ് വളഞ്ഞു.
അതേ സമയം പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി മമതാബാനര്‍ജി സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഔദ്യോഗിക വസതിയിലെത്തി.ബിജെപി ബംഗാളിനെ വേട്ടയാടുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
മോദി സര്‍ക്കാരിനും മമതാബാനര്ജിയ്ക്കുമിടയിലുള്ള രാഷ്ട്രീയപ്പോരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള സംഭവവികാസങ്ങള്‍.ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി മമതാ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.ഇതിന്റെ തുടര്‍ച്ചയായാണ് സിബിഐ നടപടി.