നടി ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി;പീഡനത്തിനിരയായെന്ന് കുട്ടികളുടെ മൊഴി
ചെന്നെ:പ്രശസ്ത സിനിമാനടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി.ആന്ധ്രാ പ്രദേശിലെ സമാല്‍ കോട്ടില്‍ നിന്നും ഒരു യുവതി ദേശീയ ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയിലാണ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നടിയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്.പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി.ആന്ധ്രാ സ്വദേശിനിയുടെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് നടിക്കെതിരെ കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്.
ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോ എന്‍സിപിസിആറിനും സംസ്ഥാന ബാലാവകാശ കമ്മീഷനും കത്തയച്ചിരുന്നു.നടിയുടെ വീട്ടില്‍ നാലു നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാളാണെത്തിച്ചതെങ്കില്‍ ഇത് മനുഷ്യക്കടത്താണെന്നുമാണ് കത്തില്‍ പറയുന്നത്.
എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവര്‍ക്ക് യാതൊരു ഉപദ്രവവും ഏല്‍പ്പിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.കുട്ടികള്‍ക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.