വയനാട്:വയനാട് ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം ഒ ജോര്‍ജാണ് മാനന്തവാടി ഡിവൈഎസ്പിക്കു കീഴടങ്ങിയത്.പോക്സോ,ബലാല്‍സംഗം,ആദിവാസി പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.സംഭവം വിവാദമായതിനു പിന്നാലെ ജോര്‍ജ് ഒളിവില്‍ പോയിരുന്നു.പീഡനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ജോര്‍ജിനേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഒന്നര വര്‍ഷത്തോളമാണ് ആദിവാസി പെണ്‍കുട്ടിയെ ജോര്‍ജ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടിലെ പണിക്കാരായിരുന്നു. പെണ്‍കുട്ടിയും ഇയാളുടെ വീട്ടില്‍ പണിക്കു പോയിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും മൊബെല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണിച്ചും പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.ഒടുവില്‍ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ വിവരമറിയുന്നത്.വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് ജോര്‍ജിനെതിരെ കേസെടുക്കുകയുമായിരുന്നു.കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ജോര്‍ജ്,സഹകരണ അര്‍ബന്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ വൈസ് ചെയര്‍മാനുമാണ്.