ദില്ലി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നലെ വദ്രയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയാണ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചത്.
അതേസമയം വദ്രക്കെതിരെയുള്ള നീക്കത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.അന്വേഷണ ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.