കൊച്ചി:അധോലോക നായകന് രവി പൂജാരി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പിസി ജോര്‍ജ് പറഞ്ഞത് ശരി വെക്കുന്ന രേഖകള്‍ ഇന്റലിജന്‍സിനു ലഭിച്ചു.രവി പൂജാരിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് പിസിയെ വിളിച്ചതിന്റെ തെളിവു ലഭിച്ചത്.ഫോണ്‍വിളി വന്നതിനു പിന്നാലെ പിസി ജോര്‍ജ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
കൈരളി ചാനലിലെ ഞാന്‍ മലയാളി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് രവി പൂജാരി ഫോണ്‍ വിളിച്ച കാര്യം പിസി ജോര്‍ജ് വെളിപ്പെടുത്തിയത്. ബിഷപ്പ് കേസില്‍ നിലപാടെടുത്തതിനാണ് രവി പൂജാരി വിളിച്ച് തന്നെയും മക്കളെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതെന്നും പിസി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ആഫ്രിക്കയില്‍നിന്ന് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു.സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി.പിന്നീട് തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.’നീ പോടാ റാസ്കല്‍,നിന്റെ വിരട്ടല്‍ എന്റെ് അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്’ എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ മറുപടി പറഞ്ഞെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.പോലീസ് നിര്‍ദേശിച്ചതുകൊണ്ടാണ് ആ സമയത്ത് സംഭവം പുറത്തു പറയാതിരുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.