ന്യൂഡല്‍ഹി:അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം.എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് മല്‍സരിക്കാം.അവര്‍ ഒഴിഞ്ഞു നിന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികളെ തേടാം. മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ നല്‍കണം. ഇവരില്‍ നിന്നും സ്ഥാനാര്‍ഥിയെ നേതൃത്വം തെരഞ്ഞെടുക്കും.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്മാരുടെയും പാര്‍ട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.
സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം നല്‍കണമെന്നും ഈ മാസം 25 ന് മുന്‍പ് സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിന് നല്‍കണമെന്ന് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.പിസിസി അധ്യക്ഷന്മാര്‍ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താം. സംഘടനാ ചുമതലകള്‍ വഹിക്കുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാവുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും തീരുമാനിച്ച. സംസ്ഥാന നേതൃത്വം നല്‍കുന്ന ന്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും അന്തിമ പട്ടിക മാര്‍ച്ച് ആദ്യം തന്നെ പുറത്തിറക്കാനാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.