കൊല്‍ക്കത്ത:സരസ്വതീ പൂജ ആഘോഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആദ്യം പ്രതിചേര്‍ത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.മുകുള്‍ റോയ്‌യെ കൂടാതെ മറ്റൊരാളെക്കൂടി പുതിയതായി പ്രതി ചേര്‍ത്തു.കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ് മുകുള്‍ റോയ്.തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന മുകുള്‍ റോയ് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയുമായിരുന്നു.ശാരദ ചിട്ടിഫണ്ട് അഴിമതിയിലും മുകുള്‍ റോയ് ആരോപണ വിധേയനാണ്.ഇന്നലെ വൈകിട്ട് സരസ്വതി പൂജാ ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിച്ച് വേദിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് കിഷന്‍ഗഞ്ച് എംഎല്‍എ സത്യജിത് ബിശ്വാസ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.