ബെയ്ജിംഗ് : ഐക്യരാഷ്ട്ര സഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞതെന്ന വാദവുമായി ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ്.
പാകിസ്ഥാന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സമ്മതിച്ച ഗ്ലോബല്‍ ടൈംസ്, ഇന്ത്യ വെളിപ്പെടുത്തിയതുപോലെ ഭീകരരെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്റെ ദേശീയ നയമാണോയെന്നും അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കുന്നുവോയെന്നും ചോദിക്കുന്നു.
സാമ്പത്തിക രംഗങ്ങളിലും വിദേശ ബന്ധങ്ങളിലും അടുത്തക്കാലത്ത് ഇന്ത്യയ്ക്കുണ്ടായ വളര്‍ച്ച ഇന്ത്യയെ അഹങ്കാരിയാക്കി. ഇതാണ് ചൈനയുമായി സംഘര്ഷത്തിലേര്പ്പെടാനും പാകിസ്ഥാനെ വിലക്കുറച്ച് കാണാനും കാരണമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
പാകിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ എടുത്തുക്കാട്ടിക്കൊണ്ട് യു എന്‍ ജനറല്‍ അസംബ്ലിയില്‍ സുഷമ നടത്തിയ പ്രസംഗം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.