ഗുവാഹത്തി:പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രശസ്ത സംഗീതജ്ഞന് ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു. പൗരത്വബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഹസാരികയുടെ കുടുംബത്തിന്റെ തീരുമാനം.കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായി ഹസാരികയുടെ കുടുംബം അറിയിച്ചു.
ഭൂപന്‍ ഹസാരികയുടെ കുടുംബത്തിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയായി.